Home Keralaഡ്രൈ ഡേയിൽ മദ്യവിൽപന; ഓച്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 124 കുപ്പി വിദേശമദ്യം പിടികൂടി

ഡ്രൈ ഡേയിൽ മദ്യവിൽപന; ഓച്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 124 കുപ്പി വിദേശമദ്യം പിടികൂടി

by news_desk1
0 comments

കൊല്ലം: ഡ്രൈ ഡേയിൽ രഹസ്യമായി മദ്യവിൽപന നടത്തുന്നതിനിടെ ഓച്ചിറയിൽ 124 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (49) അറസ്റ്റിലായി.

ഗോപാലകൃഷ്ണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 62 ലിറ്റർ മദ്യം എക്സൈസ് സംഘം കണ്ടെടുത്തത്. ഡ്രൈ ഡേയിൽ വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

You may also like