Home Internationalവാഹനത്തിനുള്ളിൽ രക്തക്കറ; തെളിവ് നശിപ്പിക്കാൻ ആടുവളർത്തൽ കേന്ദ്രത്തിന് തീയിട്ടു, കുവൈത്തിൽ കൊലപാതകം

വാഹനത്തിനുള്ളിൽ രക്തക്കറ; തെളിവ് നശിപ്പിക്കാൻ ആടുവളർത്തൽ കേന്ദ്രത്തിന് തീയിട്ടു, കുവൈത്തിൽ കൊലപാതകം

by news_desk1
0 comments

കുവൈത്ത് സിറ്റി: അൽ-സാൽമി മേഖലയിലെ ആടുവളർത്തൽ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രിമിനൽ അന്വേഷണ സംഘം കണ്ടെത്തി. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി സ്ഥലത്തിന് തീയിട്ട ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അൽ-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഗൾഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ, സാധാരണ തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർണായകമായ ചില തെളിവുകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. തീപിടിത്തത്തിന് മുമ്പുതന്നെ കൊലപാതകം നടന്നിരുന്നുവെന്ന് ഇതോടെ വ്യക്തമായി.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും വ്യക്തിഗത വസ്തുക്കളും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തമായതോടെ അന്വേഷണം ആടുവളർത്തൽ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനായ ബംഗ്ലാദേശ് പൗരനിലേക്ക് വ്യാപിപ്പിച്ചു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like