Home Kerala‘പ്രിയദർശിനി’ കുടുംബ ബജറ്റിൽ വലിയ മാറ്റമുണ്ടാക്കി; പദ്ധതിയിൽ സർക്കാറിന് പൂർണ തൃപ്തിയെന്ന് മന്ത്രി സി.പി. ജോൺ

‘പ്രിയദർശിനി’ കുടുംബ ബജറ്റിൽ വലിയ മാറ്റമുണ്ടാക്കി; പദ്ധതിയിൽ സർക്കാറിന് പൂർണ തൃപ്തിയെന്ന് മന്ത്രി സി.പി. ജോൺ

by news_desk1
0 comments

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സർക്കാറിന് പദ്ധതിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ.

സമീപകാലത്ത് ഒരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് പ്രിയദർശിനിക്ക് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിഞ്ഞതായും കുടുംബങ്ങളുടെ സാമ്പത്തിക ബജറ്റിൽ വരെ സ്വാധീനം ചെലുത്തിയതായും അദ്ദേഹം വിലയിരുത്തി.

പൊതുജനങ്ങൾ പദ്ധതി ഇരുകൈയും നീട്ടി സ്വീകരിച്ചെന്നും പ്രതിപക്ഷവും പദ്ധതിയെ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിൽ പ്രിയദർശിനി പദ്ധതി മറ്റ് ബസ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ഗതാഗത മേഖലയെ സമഗ്രമായി നവീകരിക്കുന്ന പുതിയ ഗതാഗത നയം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You may also like