2
ഇടുക്കി: ഇടുക്കിയിൽ കയ്യേറ്റക്കാർക്കെതിരെ റവന്യൂവകുപ്പിന്റെ ശക്തമായ നടപടി. പൂപ്പാറ മുള്ളൻതണ്ടിൽ രണ്ട് വില്ലേജുകളിലായി നടന്നിരുന്ന കയ്യേറ്റങ്ങളാണ് അധികൃതർ ഒഴിപ്പിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തിയിരുന്ന കൃഷിയും നീക്കം ചെയ്തു.
പൂപ്പാറ, രാജകുമാരി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 4 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചെടുത്തത്. നാല് പതിറ്റാണ്ടിലേറെയായി ഈ ഭൂമി കൈവശം വെച്ചിരുന്നുവെന്നാണ് കൈവശക്കാരുടെ വാദം. എന്നാൽ ഭൂമി സർക്കാർ പുറമ്പോക്ക് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് റവന്യൂവകുപ്പ് നടപടിയിലേക്ക് കടന്നത്.
ഭൂമി കയ്യേറിയവരാരും നടപടി സ്വീകരിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

