Home Localതെക്കേ ഗോപുരനടയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

തെക്കേ ഗോപുരനടയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

by news_desk
0 comments

തൃശ്ശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന് സമീപം തെക്കേ ഗോപുരനടയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബുവാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു.
ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കിണറിന്റെ കൈവരിയിലിരിക്കുകയായിരുന്ന ബാബു അബദ്ധത്തിൽ കാൽവഴുതി അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ഉടൻതന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കിണറ്റിലെ ആഴക്കൂടുതലും വെല്ലുവിളികളും കാരണം ഏറെ വൈകിയാണ് തിരച്ചിൽ ഫലം കണ്ടത്. ഒടുവിൽ സ്കൂബ ടീമുൾപ്പെടെയുള്ള സംഘം നടത്തിയ തീവ്രശ്രമത്തിനൊടുവിൽ ബാബുവിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like