Home Education/Careerഐ.എം.കെയിൽ എംബിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ഐ.എം.കെയിൽ എംബിഎ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

by news_desk1
0 comments

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരള (ഐഎംകെ)യിൽ വിവിധ എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിങ്‌ ആൻഡ് ലോജിസ്റ്റിക്സ്) എംബിഎ ജനറൽ (ഈവനിങ് – റഗുലർ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപ്പര്യമുള്ളവർക്ക് കേരള സർവകലാശാലയുടെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

കെമാറ്റ്‌, സി-മാറ്റ്‌ അല്ലെങ്കിൽ ക്യാറ്റ് നടത്തുന്ന പ്രവേശനപരീക്ഷകളിൽ ഏതിലെങ്കിലും സാധുവായ സ്കോർ നേടിയിരിക്കണം. കെ-മാറ്റിന്റെ , 2026-ൽ നേടിയ സ്കോർ മാത്രമായിരിക്കും പരിഗണിക്കുക. സി-മാറ്റ്‌, ക്യാറ്റ് എന്നിവയിൽ ൽ, 2025-ലും 2026-ലും ലഭിച്ച സ്കോറുകൾ പരിഗണിക്കും. സ്കോർ കാർഡിന്റെ സ്കാൻ ചെയ്ത കോപ്പി 20നു മുൻപായി imkadmission@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. രജിസ്ട്രേഷൻ ഫീസ്‌ എസ്‌സി/ എസ്ടി വിഭാഗത്തിന്‌ 500 രൂപയും മറ്റുള്ളവർക്ക് 1000 രൂപയുമാണ്. ഏപ്രിൽ 20 ന് രാത്രി പത്ത് മണിവരെ കേരള സർവകലാശാലയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

You may also like