Home Sports“ഐപിഎല്ലിലേക്ക് വരൂ” ആവശ്യം; ഒറ്റവാക്കിൽ മറുപടി നൽകി ഡേവിഡ് വാർണർ

“ഐപിഎല്ലിലേക്ക് വരൂ” ആവശ്യം; ഒറ്റവാക്കിൽ മറുപടി നൽകി ഡേവിഡ് വാർണർ

by news_desk1
0 comments

കരാച്ചി: ഡേവിഡ് വാർണർ ഐപിഎല്ലിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ട ആരാധകനോട് താരം നൽകിയ ഒറ്റവാക്ക് മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ ഇത്തവണ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് കളിച്ചത്. കറാച്ചി കിങ്‌സിന്റെ നായകനായും അദ്ദേഹം ടീമിനെ നയിച്ചു. എന്നാൽ പ്ലേ ഓഫിലെത്താൻ സാധിക്കാതെ ടീം പുറത്തായി.

ഇതിന് പിന്നാലെ ഒരു ആരാധകൻ, “പി.എസ്.എല്ലിനേക്കാൾ നിങ്ങൾക്ക് യോജിക്കുന്നത് ഐപിഎല്ലാണ്, തിരികെ വരൂ” എന്നായിരുന്നു കമന്റ് ചെയ്തത്. ഇതിനോട് വാർണർ നൽകിയ മറുപടി ചുരുക്കത്തിൽ — “അതിന്റെ ആവശ്യമില്ല” എന്നായിരുന്നു.

അതേസമയം, താരത്തിന്റെ വ്യക്തിപരമായ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടുമായി ചില ആരാധകർ രംഗത്തെത്തി. എവിടെ കളിക്കണമെന്ന് തീരുമാനിക്കുന്നത് താരത്തിന്റെ ഇഷ്ടമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള താരമാണ് വാർണർ. 2016ൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കിരീടം സമ്മാനിച്ച നായകനായിരുന്നു അദ്ദേഹം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള വാർണർ 6565 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.

You may also like