Home Keralaചെറുകുന്നം കനാലിൽ ദുരന്തം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ചെറുകുന്നം കനാലിൽ ദുരന്തം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

by news_desk1
0 comments

പെരുമ്പാവൂർ : ചെറുകുന്നം ഹൈലെവൽ കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് ദുരന്തം. രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നു.

പൂമല കെ.എം.പി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം, മലപ്പുറം, വൈക്കം സ്വദേശികളാണെന്നാണ് വിവരം. നാലുപേർ ചേർന്നാണ് കനാലിൽ കുളിക്കാനെത്തിയത്. ഇതിൽ മൂന്നു പേർ കനാലിൽ ഇറങ്ങിയപ്പോൾ ഒരാൾക്ക് നീന്തൽ അറിയില്ലായിരുന്നു.

നീന്തൽ അറിയാത്ത വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി മറ്റു രണ്ടുപേരും ശ്രമിച്ചെങ്കിലും മൂവരും ഒഴുക്കിൽപ്പെട്ടു മുങ്ങിത്താഴുകയായിരുന്നു. ഇതിൽ രണ്ട് പേർ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖവാതാവരണം നിലനിൽക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.

You may also like