തിരുവനന്തപുരം: ഭരണത്തുടർച്ച ഉറപ്പാണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിലുമെങ്കിലും ഇടതുമുന്നണിയിലെ ചെറുകക്ഷികളുടെ പ്രകടനം സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നു. വിവിധ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാത്തതാണ് പ്രധാന കാരണം.
12 മണ്ഡലങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് വിജയം ഉറപ്പിക്കാനായിട്ടുള്ളത്. പാല ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ വിജയസാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും വ്യക്തമായ മുൻതൂക്കം ലഭിച്ചിട്ടില്ല.
ആർജെഡിയും ഐഎസ്ജെഡിയും ഓരോ മണ്ഡലങ്ങളിലേക്കാണ് പ്രതീക്ഷ ചുരുക്കിയിരിക്കുന്നത്. എൻസിപി എലത്തൂരിൽ വിജയം ഉറപ്പാണെന്ന് പറയുമ്പോഴും ഐഎൻഎല്ലിനും നാഷണൽ ലീഗിനും ഉറച്ച സീറ്റുകൾ ഇല്ലാത്തത് മുന്നണിക്ക് തിരിച്ചടിയാകുന്നു.
മൊത്തത്തിൽ 29 സീറ്റുകളിലാണ് ഇടതുമുന്നണിയുടെ ഭാഗമായ ചെറുകക്ഷികൾ മത്സരിച്ചത്. ഇവരുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തതാകാത്തത് മുന്നണിക്കുള്ളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
