Home Top Storiesനെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ഒന്നര വർഷത്തിന് ശേഷം കോടതി വിധി

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ഒന്നര വർഷത്തിന് ശേഷം കോടതി വിധി

by news_desk1
0 comments

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.

പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ചെന്താമരയെ കുറ്റക്കാരനായി കണ്ടെത്തിയത്.

ജൂലൈ 6-ന് വിധി പ്രഖ്യാപിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിധി മാറ്റിവെക്കുകയായിരുന്നു.

കേസിലെ അന്തിമ വാദം ജൂൺ 30-ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിൽ പൂർത്തിയായിരുന്നു. കുറ്റക്കാരനെന്ന വിധിക്ക് പിന്നാലെ ശിക്ഷ പിന്നീട് കോടതി പ്രഖ്യാപിക്കും.

You may also like