Home Local‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’; കുന്നംകുളം ദുരന്തത്തിൽ ആത്മഹത്യാക്കുറിപ്പ്, വിവരം പുറത്തെത്തിച്ചത് മകൻ

‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’; കുന്നംകുളം ദുരന്തത്തിൽ ആത്മഹത്യാക്കുറിപ്പ്, വിവരം പുറത്തെത്തിച്ചത് മകൻ

by news_desk1
0 comments

തൃശൂർ: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതും പിതാവും മകളും മരിച്ചതും കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാരെ ഞെട്ടിച്ചു. ഗൃഹനാഥൻ സിബിയും 19 വയസുകാരിയായ മകൾ അലീനയും മരിച്ച സംഭവത്തിൽ ഭാര്യ ബീനയും മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് പരാമർശമില്ല. ‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’ എന്ന് മാത്രമാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ജോലി നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിബി ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. സിബി നാട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും കുടുംബത്തിലെ ആരെയും കഴിഞ്ഞ ദിവസം പുറത്തുകണ്ടില്ലെന്നും അയൽവാസിയായ സുധാകരൻ പറഞ്ഞു.

ആദ്യം വീട്ടിലെത്തിയത് താനാണെന്ന് അദ്ദേഹം പറഞ്ഞു. സിബിയുടെ മകൻ ആദിത്യൻ തന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചാണ് അച്ഛനും ചേച്ചിയും അമ്മയും മരിച്ചെന്ന് അറിയിച്ചതെന്ന് സുധാകരൻ വ്യക്തമാക്കി. ആദിത്യനും വിഷം കഴിച്ച നിലയിലായിരുന്നു.

ബീനയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും കൈ ഞരമ്പ് മുറിച്ചതാകാമെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. പേടി തോന്നിയതിനാലാണ് കിണറ്റിൽ ചാടാതിരുന്നതെന്ന് ആദിത്യൻ പറഞ്ഞതായും സുധാകരൻ കൂട്ടിച്ചേർത്തു.

പഠനത്തിൽ മിടുക്കനായിരുന്ന ആദിത്യൻ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സിബി നാട്ടിലെത്തിയതെന്നും, എന്നാൽ അത് ആരും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അയൽവാസി വ്യക്തമാക്കി.

You may also like