Home Localകൊച്ചിയിൽ എംഡിഎംഎ വേട്ട; ലോഡ്ജിൽ താമസിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ, 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

കൊച്ചിയിൽ എംഡിഎംഎ വേട്ട; ലോഡ്ജിൽ താമസിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ, 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

by news_desk1
0 comments

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഇന്നലെ അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാൽ സോമനെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like