Home National371 വോട്ടുകൾ ഉറപ്പ്; 8 വോട്ടിന്റെ ഭൂരിപക്ഷം! മണ്ഡലപുനർനിർണയ ബിൽ പാസാക്കുമെന്ന് ആത്മവിശ്വാസത്തിൽ കേന്ദ്രം

371 വോട്ടുകൾ ഉറപ്പ്; 8 വോട്ടിന്റെ ഭൂരിപക്ഷം! മണ്ഡലപുനർനിർണയ ബിൽ പാസാക്കുമെന്ന് ആത്മവിശ്വാസത്തിൽ കേന്ദ്രം

by news_desk1
0 comments

ന്യൂഡൽഹി: മണ്ഡലപുനർനിർണയ ബിൽ പാർലമെന്റിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാണെന്ന അവകാശവാദവുമായി കേന്ദ്ര സർക്കാർ. ബില്ലിന് 371 വോട്ടുകൾ ലഭിക്കുമെന്നും ആവശ്യമായ ഭൂരിപക്ഷത്തേക്കാൾ എട്ട് വോട്ടുകൾ അധികമായി നേടാനാകുമെന്നുമാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നേരത്തെ 18 വോട്ടുകളുടെ അധിക ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിൽ എട്ട് വോട്ടുകളെങ്കിലും അധികമായി ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

മണ്ഡലപുനർനിർണയ കമ്മിഷന്റെ പ്രവർത്തനം സുതാര്യമല്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും കേന്ദ്രം തള്ളി. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫിസർമാർ, അഞ്ച് എംപിമാർ, അഞ്ച് എംഎൽഎമാർ എന്നിവരും അംഗങ്ങളായിരിക്കുമെന്ന് കേന്ദ്രവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അധ്യക്ഷനു പുറമെ 12 അംഗങ്ങളുള്ള സംവിധാനത്തിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് എങ്ങനെയെന്നാണ് സർക്കാരിന്റെ മറുചോദ്യം. കമ്മിഷന്റെ കണ്ടെത്തലുകളെ കോടതികൾക്ക് ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നു.

You may also like