Home Top Storiesകേരളത്തിലെ കപ്പൽ നിർമാണ നിക്ഷേപവാദം തള്ളി ടാറ്റ ഗ്രൂപ്പ്; ‘അത്തരം പദ്ധതികളൊന്നുമില്ല’

കേരളത്തിലെ കപ്പൽ നിർമാണ നിക്ഷേപവാദം തള്ളി ടാറ്റ ഗ്രൂപ്പ്; ‘അത്തരം പദ്ധതികളൊന്നുമില്ല’

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് എവിടെയും കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ടാറ്റ ഗ്രൂപ്പിന് കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളൊന്നുമില്ലെന്നും കമ്പനി വിശദീകരിച്ചു.

കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാൽ അത്തരം പദ്ധതിയോ നിക്ഷേപ തീരുമാനമോ നിലവിലില്ലെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം.

You may also like