Home Keralaഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി

ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി. ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായി കുടുങ്ങിയത്.

അമിതഭാരമാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ശശി തരൂരിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സംഘത്തെയും സുരക്ഷിതമായി പുറത്തേക്കെത്തിച്ചു.

You may also like