Home Keralaനടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക; ‘കോടതിയലക്ഷ്യ കേസ് എടുക്കണം’

നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക; ‘കോടതിയലക്ഷ്യ കേസ് എടുക്കണം’

by news_desk
0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്ന വേളയിൽ ടി.ബി. മിനി കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ഹാജരായതെന്നുമുള്ള വിചാരണ ജഡ്ജിയുടെ പരാമർശം തികച്ചും അപകീർത്തികരമാണെന്നും തനിക്കെതിരെ വ്യാപക സൈബർ ആക്രമണത്തിന് വഴിവെച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അതിനാൽ വിഷയം സ്വമേധയാ പരിഗണിച്ച് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

2026 ജനുവരി 12-നായിരുന്നു തനിക്ക് കടുത്ത പ്രൊഫഷണൽ മാനഹാനിയുണ്ടാക്കിയ വിവാദ പരാമർശം വിചാരണ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അഡ്വ. ടി.ബി. മിനി വ്യക്തമാക്കുന്നു. ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ കേസ് നടപടികൾക്ക് അനുമതി തേടി മുൻപ് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരുന്നെങ്കിലും എ.ജി ഈ അപേക്ഷ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം സ്വമേധയാ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

You may also like