Home Keralaക്ലിഫ് ഹൗസിൽ കോടികളുടെ അറ്റകുറ്റപ്പണി; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ക്ലിഫ് ഹൗസിൽ കോടികളുടെ അറ്റകുറ്റപ്പണി; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ ഉത്തരവിറക്കിയതിൽ വിശദീകരണം തേടിയ മുഖ്യമന്ത്രി, അടിയന്തരമായി ഉത്തരവ് റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.

സർക്കാർ അധികാരത്തിലെത്തിയപ്പോൾ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമ്മാണപ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആവശ്യമായ നവീകരണപ്രവർത്തനങ്ങൾ മാത്രം മതിയെന്നായിരുന്നു നിലപാട്. എന്നാൽ, ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾക്ക് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

2022 മുതൽ തയ്യാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവിറക്കിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തികൾ നടത്തേണ്ടതില്ലെന്നും അത്യാവശ്യമുള്ള നവീകരണം മാത്രം മതിയെന്നും മുഖ്യമന്ത്രി നേരത്തെ നിർദേശിച്ചിരുന്നു. ഈ നിർദേശം മറികടന്ന് ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയത്.

You may also like