Home Keralaശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

by news_desk1
0 comments

ചെന്നൈ: ശബരിമല ദർശനത്തിന് ട്രാൻസ്ജെൻഡറുകൾക്ക് തടസ്സമില്ലാത്ത പ്രവേശനം അനുവദിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡറായ അനുശ്രീ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പ്രവേശനം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ശബരിമലയിൽ ദർശനത്തിനെത്തിയ 16 ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനുശ്രീ കോടതിയെ സമീപിച്ചത്. തടസ്സങ്ങളില്ലാതെ ക്ഷേത്രദർശനം നടത്താൻ അവസരമൊരുക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

എന്നാൽ, ഈ വിഷയം പൊതുതാൽപര്യ ഹർജിയായി എങ്ങനെ പരിഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് ഹർജി തള്ളിയത്.

You may also like