Home Top Storiesകെയ്ർ സ്റ്റാർമർ രാജിവെച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തും ലേബർ പാർട്ടി നേതൃത്വത്തിലും പടിയിറക്കം

കെയ്ർ സ്റ്റാർമർ രാജിവെച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തും ലേബർ പാർട്ടി നേതൃത്വത്തിലും പടിയിറക്കം

by news_desk1
0 comments

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും കെയ്ർ സ്റ്റാർമർ ഒഴിഞ്ഞു. സെപ്റ്റംബറിൽ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ലേബർ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും.

രാജിവെക്കാനുള്ള തീരുമാനം രാവിലെ തന്നെ കെയ്ർ സ്റ്റാർമർ ഫോൺ വഴി രാജാവിനെ അറിയിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും സെപ്റ്റംബറിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പ് അത് പൂർത്തിയാക്കാനും ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് സ്റ്റാർമർ ആവശ്യപ്പെട്ടു.

സാമ്പത്തികം, പ്രതിരോധം, രാജ്യസുരക്ഷ എന്നീ മേഖലകളിൽ വിശ്വാസം വീണ്ടെടുക്കാൻ തന്റെ ഭരണകാലത്ത് സാധിച്ചുവെന്ന് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like