തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യാതൊരു അറിവുമില്ല. തന്നെ വിളിപ്പിച്ചിട്ടുമില്ലമുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ചോദ്യംചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകും – അടൂര്‍ പ്രകാശ് പറഞ്ഞു.
എസ്ഐടിയുടെ മുന്നില്‍ പോകുന്നതിന് മുന്‍പ് മാധ്യമങ്ങളെ വിവരമറിയിക്കും. അവര്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ഞാന്‍ പോകുന്ന അവസരത്തില്‍ എന്താണ് അവിടെ പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കാലേക്കൂട്ടി അറിയിക്കുന്നതാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ കൂടി അറിയിക്കും – യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
സോണിയാ ഗാന്ധിയെ കാണാന്‍ അപ്പോയ്ന്റ്മെന്റ് എടുത്തു കൊടുത്തത് അടൂര്‍ പ്രകാശ് ആണോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെയൊരു അപ്പോയ്ന്‍മെന്റും എടുത്തു നല്‍കിയിട്ടില്ല എന്നായിരുന്നു മറുപടി. അവിടെ ചെന്നു എന്നുള്ളത് യാഥാര്‍ഥ്യമാണ്. അത് മറച്ചു വെക്കുന്നില്ല. ഉണ്ണികൃഷ്ണന് പോറ്റി എന്റെ പാര്‍ലെന്റ് നിയോജക മണ്ഡലത്തില്‍പ്പെട്ടയാളാണ്. അദ്ദേഹം കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല എങ്കിലും എന്നോട് വന്ന് ഒരു കാര്യം പറഞ്ഞപ്പോള്‍ അത് കേള്‍ക്കാന്‍ ഞാന്‍ തയാറായിട്ടുണ്ട്.ശബരിമലയില്‍ നടന്ന അന്നദാനവുമായി ബന്ധപ്പെട്ട് എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ അവിടെ പോയിരുന്നു. അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു എന്നതൊക്കെ യാഥാര്‍ഥ്യമാണ്. ഒഴിച്ചോടിപ്പോകില്ല. എന്റെ നിയോജക മണ്ഡലത്തില്‍തന്നെ കാണും – അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ഉടന്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. നോട്ടീസ് നല്‍കിയാവും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹി യാത്രയിലും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി എസ്ഐടിയ്ക്ക് മൊഴി നല്കി.
Highlights : Adoor Prakash on SIT move to convener his statement

