Home Top Storiesഹോട്ടൽ മേഖലയ്ക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം പിൻവലിച്ചു

ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം പിൻവലിച്ചു

by news_desk1
0 comments

ന്യൂഡൽഹി: വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിച്ചു. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക കത്ത് നൽകി.

പശ്ചിമേഷ്യൻ മേഖലയിൽ നിലനിന്ന സംഘർഷങ്ങൾക്ക് മുമ്പുള്ള സാഹചര്യത്തിലേക്ക് ഗ്യാസ് വിതരണ സംവിധാനം തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ. നിയന്ത്രണം പിൻവലിച്ച നടപടി ഹോട്ടൽ-റസ്റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കി. അതേസമയം, പിഎൻജി (PNG) കണക്ഷൻ സ്വീകരിച്ച സ്ഥാപനങ്ങൾ നിലവിലെ സംവിധാനം തുടരണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

You may also like