Home Top Storiesവോട്ടവകാശത്തിനായി കൊച്ചി തെരുവിൽ പ്രതിഷേധക്കടൽ; ‘ജന്തർമന്തർ അറ്റ് കൊച്ചി’യിൽ തരംഗമായി പ്രകാശ് രാജും അഭിജിത് ദീപ്കെയും

വോട്ടവകാശത്തിനായി കൊച്ചി തെരുവിൽ പ്രതിഷേധക്കടൽ; ‘ജന്തർമന്തർ അറ്റ് കൊച്ചി’യിൽ തരംഗമായി പ്രകാശ് രാജും അഭിജിത് ദീപ്കെയും

by news_desk
0 comments

കൊച്ചി: വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണങ്ങൾക്കെതിരെ പൗരാവകാശ സംഘടനയായ സി.ജെ.പിയുടെ (CJP) നേതൃത്വത്തിൽ കൊച്ചിയിൽ വൻ പ്രതിഷേധ റാലിയും സമ്മേളനവും നടന്നു. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ, പ്രശസ്ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് എന്നിവർ നേരിട്ടെത്തിയ ‘ജന്തർമന്തർ അറ്റ് കൊച്ചി’ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മറൈൻ ഡ്രൈവിൽ നിന്ന് ആവേശത്തോടെ ആരംഭിച്ച പ്രതിഷേധ റാലി രാജേന്ദ്ര മൈതാനിയിൽ അവസാനിച്ചു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണിതെന്ന് നേതാക്കൾ വ്യക്തമാക്കി.

അതേസമയം, ഭരണഘടനാ സംരക്ഷണവും വോട്ടുചോർച്ചയും പ്രധാന വിഷയങ്ങളാക്കി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് കടപ്പുറത്ത് കൂറ്റൻ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാറാലിയെ തുടർന്ന് കോഴിക്കോട് നഗരത്തിൽ ഇന്ന് കർശനമായ ഗതാഗത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

You may also like