Home Kerala‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാൻ നീക്കമെന്ന് ഷോൺ ജോർജ്

‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാൻ നീക്കമെന്ന് ഷോൺ ജോർജ്

by news_desk1
0 comments

കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.

തെലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനവുമായി ബന്ധപ്പെട്ട ധാരണയിലെത്തിയ ശേഷമാണ് സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയതെന്നാണ് ഷോൺ ജോർജിന്റെ ആരോപണം.

രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന നടപടിയാണ് ഖനനം സ്വകാര്യവൽകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖനനം കെഎംഎംഎല്ലിന് നൽകി, പിന്നീട് ധാതുക്കൾ സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ മാപ്പ് പറയണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. കരിമണൽ ഖനന വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You may also like