2
വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. കൽപ്പറ്റ എസ്.പി. ഓഫീസിന് സമീപം കെട്ടിടനിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് കൽപ്പറ്റയിൽനിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണ് നീക്കം ചെയ്ത് തൊഴിലാളികളിലേക്ക് എത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനിലയെക്കുറിച്ചും ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
