3
കൊച്ചി: ആലുവയിൽ നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റിന്റെ 13–ാം നിലയിൽനിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ചേരാനല്ലൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ യുവാവ് ഫ്ലാറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം ഇയാൾ കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറി. തുടർന്ന് 13–ാം നിലയിലെത്തിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു.
#Aluva #KeralaNews #Suicide
