വാഷിങ്ടണ്‍: വെനസ്വലേയിലെ അധിനിവേശത്തിന് പിന്നാലെ കൊളംബിയയെയും ലക്ഷ്യമിടുമെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളംബിയയിലെ സര്‍ക്കാരിനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അത്തരമൊരു നടപടി തനിക്ക് നല്ലതായി തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു. കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും ട്രംപ് പ്രതികരിച്ചു.
‘കൊളംബിയയെ നയിക്കുന്നത് കൊക്കെയ്ന്‍ നിര്‍മാണം ഇഷ്ടപ്പെടുന്ന, അത് അമേരിക്കയിലേക്ക് വില്‍ക്കുന്ന, രോഗിയായ ഒരാളാണ്. അദ്ദേഹം അധികനാള്‍ ഭരിക്കില്ല. ഓപ്പറേഷന് കൊളംബിയ നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു’, ട്രംപ് പറഞ്ഞു. ക്യൂബയ്ക്കെതിരെ ആക്രമണമുണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ക്യൂബ സ്വയം വീഴുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
Highlights: Donald trump threatens colombia after venezuela issue as us president warns region

