Home Internationalയുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ.

യുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ.

by news_desk
0 comments

കീവ്. യുക്രെയ്നെതിരെ ഏറ്റവും നവീനമായ ഹൈപ്പർസോണിക് ഒറെഷ്നിക് മിസൈൽ പ്രയോഗിച്ച് റഷ്യ. റഷ്യുടെ ഏറ്റവും നൂതന ആയുധങ്ങളിലൊന്നാണ് ഒറെഷ്നിക് മിസൈൽ. ഒന്നിൽ അധികം വാർഹെഡുകളോ ആണവപേലോഡുകളെ വഹിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഒറെഷ്നിക് മിസൈൽ. ശബ്ദത്തെക്കാൾ പത്തിരട്ടി വേഗതയിലുള്ള മിസൈലാണ് ഒറെഷ്നിക്.

ഒറെഷ്‌നിക് മൊബൈൽ മീഡിയം-റേഞ്ച് ഗ്രൗണ്ട്-ബേസ്ഡ് മിസൈൽ സിസ്റ്റം ഉൾപ്പെടെ ഉയർന്ന കൃത്യതയുള്ള ദീർഘദൂര കര-നാവിക ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്നിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധസേന തന്നെയാണ് വ്യക്തമാക്കിയത്. യുക്രെയ്ൻ്റെ ഏത് മേഖലയിലാണ് ഒറെഷ്നിക് മിസൈൽ പരീക്ഷിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. 2025 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതി ആക്രമിക്കാൻ യുക്രെയ്ൻ നടത്തിയ നീക്കത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് റഷ്യൻ നിലപാട്.

You may also like