Home Internationalസോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്‍റ്.

സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർചുഗൽ പ്രസിഡന്‍റ്.

by news_desk3
0 comments

ഇരുപത് വർഷങ്ങൾക്ക് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസിഡന്റ്‌ അധികാരത്തിലേക്ക്. സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോയേ പുതിയ പോർചുഗൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 95 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഇതിൽ 66 ശതമാനം നേടിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി സെഗുറോ വിജയത്തിലേക്ക് നീങ്ങിയത്. വലതുപക്ഷ സ്ഥാനാർത്ഥിയായ ചേഗ പാർട്ടിയുടെ ആൻഡ്രേ വെഞ്ചുറ 34 ശതമാനം വോട്ടുമായി പിന്നിലായി. സോഷ്യലിസ്റ്റുകൾക്ക് പുറമേ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടേയും പിന്തുണ സെഗുറോക്ക് ലഭിച്ചിരുന്നു. മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായിട്ടാവും സെഗുറോ എത്തുക.

പോർചുഗല്ലിന്റെ ദൈനംദിന ഭരണത്തിൽ പ്രസിഡൻ്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങൾ അവർക്കുണ്ട്. പാർലമെൻ്റ് പിരിച്ചുവിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതിൽ പ്രധാനപ്പെട്ടത്. ചില പുതിയ നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നത് പ്രധാനമന്ത്രിയാണ്.

തെരഞ്ഞെടുപ്പിൽ തോറ്റുവെങ്കിലും തൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആൻഡ്രേ വെഞ്ചുറക്ക് കഴിഞ്ഞുവെന്നാണ് പോർച്ചുഗൽ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പോർച്ചുഗൽ പാർലമെൻ്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാകാൻ അവർക്ക് കഴിഞ്ഞിരുന്നു. ചേഗ പാർട്ടി രൂപീകരിച്ച് ആറ് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചിരിക്കുന്നത്.

You may also like