Home Top Storiesസണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി.

സണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി.

by news_desk
0 comments

തിരുവനന്തപുരം. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും, സംഘടനാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഭരണം ലഭിച്ച് സർക്കാരിൽ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയിൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്ന് ധാരണ

ബെന്നി ബഹനാനെ താൽക്കാലിക കെപിസിസി അധ്യക്ഷൻ ആക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെെടുപ്പിൽ‌ പേരാവൂരിൽ മത്സരിക്കാനുള്ള സന്നദ്ധത സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. നേതൃത്വം ഇത് പരി​ഗണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരു പരി​ഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ‌ രണ്ട് ദിവസമായി ഡൽഹിയിൽ‌ ഹൈക്കമാൻഡുമായി നടന്ന കൂടിക്കാഴ്ചയിൽ അധ്യക്ഷനായി തുടരാൻ‌ തയാറാണെന്ന് അറിയിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷനെ ഈ സമയത്ത് മാറ്റുന്നത് ഉചിതമല്ലെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ സണ്ണി ജോസഫ് തുടരട്ടെയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം പേരാവൂരിൽ നിന്ന് സണ്ണി ജോസഫ് മത്സരിക്കുകയും ചെയ്യും.

You may also like