3
ദില്ലി: ജന്തർ മന്തറിൽ അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ. ദേശീയ പതാകയുമായി പ്രതിഷേധ വേദിയിലേക്ക് ചാടിക്കടന്ന മൂന്ന് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാരെ നീക്കുന്നതിനായി കൂടുതൽ വാഹനങ്ങൾ ജന്തർ മന്തറിലേക്ക് എത്തിച്ചു. നേതാക്കളുടെ അപ്രതീക്ഷിത നീക്കം പ്രദേശത്ത് കൂടുതൽ ശ്രദ്ധയാകർഷിച്ചു.
