Home Localസംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്നു വീണ സംഭവം: രണ്ടാഴ്ചയ്ക്ക് ശേഷം ഒടുവിൽ പൊലീസ് കേസെടുത്തു

സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്നു വീണ സംഭവം: രണ്ടാഴ്ചയ്ക്ക് ശേഷം ഒടുവിൽ പൊലീസ് കേസെടുത്തു

by news_desk
0 comments

തൃശൂർ: തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം കേസെടുത്ത് പൊലീസ്. പന്തൽ തകർന്നത് ഗുരുതര വീഴ്ച എന്ന് എഫ്ഐആറിൽ പറയുന്നു. ആരെയും പ്രതിചേർക്കാതെയാണ് ഇപ്പോഴത്തെ കേസ്.തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. മത്സര നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മതിയായ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് എന്ന് ഇൻ്റലിജൻസ് എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

You may also like