Home Internationalഅണുബോംബ് പദ്ധതിയിലൂടെ ഇറാൻ ശക്തി പ്രാപിക്കും, ഇപ്പോൾ ആക്രമിച്ചില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നുവരില്ല; നെതന്യാഹു

അണുബോംബ് പദ്ധതിയിലൂടെ ഇറാൻ ശക്തി പ്രാപിക്കും, ഇപ്പോൾ ആക്രമിച്ചില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നുവരില്ല; നെതന്യാഹു

by news_desk
0 comments

ടെൽ അവീവ്. ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കം ഇറാൻ ബാലിസ്റ്റിക് മിസൈലുകളിലൂടെയും ആണവ പദ്ധതികളിലൂടെയും പ്രതിരോധം തീർക്കും വിധം ശക്തിപ്പെടും എന്നതിനാലാണെന്ന് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. മാസങ്ങൾക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, അണു ബോംബ് നിർമാണ പദ്ധതികളടക്കം പൂർണമായി ശക്തിപ്പെടും. അവർ പ്രതിരോധം തീർക്കും. ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും നെതന്യാഹു വ്യക്തമാക്കി. ഫോക്സ് ന്യൂസിനോടായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.

ആണവ പദ്ധതികൾക്കും ബാലിസ്റ്റിക് മിസൈലുകൾക്കും നേരെ മുമ്പ് നേരിട്ട ആക്രമണങ്ങളിൽനിന്നും ഇറാൻ പാഠം പഠിച്ചുവെന്നാണ് കരുതിയതെങ്കിൽ തെറ്റി, അവർ ഒരുമാറ്റവും വരാത്ത മതഭ്രാന്തന്മാരാണ്. അവരുടെ ലക്ഷ്യം തന്നെ അമേരിക്കയെ നശിപ്പിക്കുക എന്നതാണ്. അതിനാൽ തന്നെ അവർ പുതിയ കേന്ദ്രങ്ങൾ, രഹസ്യസ്ഥലങ്ങൾ, ഭൂഗർഭഅറകളെല്ലാം നിർമിക്കാൻ തുടങ്ങി. അത് അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയും ആണവപദ്ധതികളെയും പ്രതിരോധിക്കാൻ കഴിയും വിധത്തിലേക്ക് മാസങ്ങൾക്കകം വളർത്തും. ഇപ്പോഴും അവർക്കെതിരെ ആക്രമണം നടത്തിയില്ലായിരുന്നു എങ്കിൽ ഭാവിയിൽ അതിന് സാധിക്കില്ലായിരുന്നുവെന്നും നെതന്യാഹുവിനെ പറഞ്ഞു. ഇത് അവസാനമില്ലാത്ത യുദ്ധമല്ല. സമാധാനത്തിലേക്കുള്ള കവാടമാണെന്നും നെതന്യാഹു പറഞ്ഞു

അതേസമയം റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി മാധ്യമപ്രവർത്തകനായ കെല്ലി മേയറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിലെ എംബസി ആക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ പ്രതികരണം. റിയാദിൽ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തോടുള്ള പ്രതികരണം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഉടനടി മനസിലാകുമെന്നും എന്നാൽ സൈന്യത്തെ ഇറക്കിയുള്ള ആക്രമണം നിലവിൽ വേണ്ടതില്ല എന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

You may also like