Home Internationalഅമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 ഡോളർ; ഇറാന്റെ വിവാദ സമ്മാന പ്രഖ്യാപനം

അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 ഡോളർ; ഇറാന്റെ വിവാദ സമ്മാന പ്രഖ്യാപനം

by news_desk1
0 comments

ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 യു.എസ്. ഡോളർ സമ്മാനമായി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇതിന്റെ ഇരട്ടി തുക നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു അമേരിക്കൻ സൈനികനെ വധിക്കുന്നവർക്ക് 30,000 ഡോളർ (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതിഫലമായി നൽകുമെന്നാണ് ഇറാന്റെ ഔദ്യോഗിക പത്രമായ ‘ഇറാൻ കേഹാൻ’ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇറാന്റെ ഈ പ്രഖ്യാപനം.

മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ ചെറുക്കാനും തങ്ങളുടെ ശക്തി തെളിയിക്കാനുമാണ് ഇറാൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തൽ. വനിതാ സൈനികരെ ലക്ഷ്യമിടുന്നവർക്ക് 30,000 ഡോളറിന്റെ ഇരട്ടി തുക നൽകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, പ്രഖ്യാപനത്തിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നേക്കും. മധ്യപൂർവേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ വഷളാക്കാൻ ഇത് ഇടയാക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സംഭവത്തിൽ അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

You may also like