Home Kerala11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം

11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം

by news_desk
0 comments

ആലപ്പുഴ. ഇന്ന് രാവിലെ 11 മണിക്ക് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ മാധ്യമങ്ങളെ കാണും. അവസാനവട്ട അനുനയത്തിലും വഴങ്ങിയില്ല. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്ന് സാധ്യതയും ഉയർന്നുവരുന്നുണ്ട്. മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടിൽ എത്തിയ നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. എന്നാൽ മാനദണ്ഡപ്രകാരം മാറ്റിനിർത്തിയതല്ലേ എന്നാണ് നേതാക്കൾ പ്രതികരിച്ചത്. എങ്കിൽ തീരുമാനത്തിൽ മാറ്റമില്ലെന്നു സുധാകരനും അറിയിച്ചു. 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി അണികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കീഴ്ഘടകങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ രാത്രി ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റിയിലാണ് നിർദേശം.

You may also like