Home Keralaഎലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

by news_desk
0 comments

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുമെന്ന് എൻസിപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ എലത്തൂർ – എ.കെ. ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ. തോമസ്, മലപ്പുറം – കെ.ടി. മുജീബ് എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എലത്തൂരിൽ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ദേശീയ നേതൃത്വം പരിഗണിച്ചില്ല. സിറ്റിങ് മണ്ഡലമായ എലത്തൂരിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കം ശക്തമായതിനെ തുടർന്ന് അന്തിമ തീരുമാനം എൻസിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു.

ഏഴ് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നാല് തവണ എംഎൽഎയായും ഏകദേശം ഒൻപത് വർഷം മന്ത്രിയായും പ്രവർത്തിച്ച ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടി നേതാവ് പി.സി. ചാക്കോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സീറ്റ് ലഭിക്കാതിരുന്നാൽ പാർട്ടിയിൽ ഭിന്നതയുണ്ടാകാമെന്ന ആശങ്കയും ചില നേതാക്കൾക്കുണ്ടായിരുന്നു.

എലത്തൂർ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി തോമസ് കെ. തോമസ് അദ്ദേഹത്തെ നേരിൽ കണ്ടിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

You may also like