Home Keralaഎറ്റുമാനൂരിൽ നടി വീണ നായർ ട്വന്റി 20 സ്ഥാനാർത്ഥി; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സാബു എം. ജേക്കബ്

എറ്റുമാനൂരിൽ നടി വീണ നായർ ട്വന്റി 20 സ്ഥാനാർത്ഥി; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സാബു എം. ജേക്കബ്

by news_desk
0 comments

കൊച്ചി: ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും.

അങ്കമാലി മണ്ഡലത്തിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർത്ഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായറെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറയിലെ ജനങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മണ്ഡലത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് അഞ്ജലി നായർ പ്രതികരിച്ചു.

അതേസമയം, പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

You may also like