തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ ദിവസേന അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. ഉയർന്ന വൈദ്യുതി ആവശ്യകതയും വിതരണ ശൃംഖലയിലെ സമ്മർദ്ദവും പരിഗണിച്ചാണ് നിയന്ത്രണം നടപ്പിലാക്കുന്നത്.
വേനൽച്ചൂട് ശക്തമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് പീക്ക് സമയങ്ങളിൽ ആവശ്യകത നിറവേറ്റുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് പ്രഖ്യാപിച്ചത്.
ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്നും അനാവശ്യ ഉപകരണങ്ങൾ ഒഴിവാക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
