Home Localകുടുംബവഴക്ക് അക്രമത്തിലേക്ക്; ഭാര്യയെയും തടയാനെത്തിയ ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

കുടുംബവഴക്ക് അക്രമത്തിലേക്ക്; ഭാര്യയെയും തടയാനെത്തിയ ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

by news_desk1
0 comments

പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഭർത്താവായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ഭാര്യ പത്മജ സ്വന്തം വീട്ടിലേക്ക് പോയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ പത്മജയെ ആക്രമിക്കാൻ ശ്രമിച്ചതായും ഇത് തടയാൻ എത്തിയ സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്ണുജിത്ത് എന്നിവർക്ക് കുത്തേറ്റതായും പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റവരിൽ നെഞ്ചിലും മുതുകിലും പരിക്കേറ്റ മോഹൻ കുമാറിന്റെ നില ഗുരുതരമാണ്. മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

You may also like