Home Localപാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു, ഒരു മാസത്തിനിടെ ആക്രമണത്തിൽ വീണത് 10ലേറെ വളർത്തുമൃഗങ്ങൾ

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു, ഒരു മാസത്തിനിടെ ആക്രമണത്തിൽ വീണത് 10ലേറെ വളർത്തുമൃഗങ്ങൾ

by news_desk1
0 comments

ആമ്പല്ലൂർ: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസൺ മാനേജരുടെ ബംഗ്ലാവിന് സമീപമാണ് പുലിയെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയും ഇതേ പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

പാലപ്പിള്ളി മേഖലയിൽ ഒരു മാസത്തിനിടെ 10ലേറെ വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്. ജനവാസ മേഖലയിൽ നിരന്തരം പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനംവകുപ്പ് അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

എത്രയും വേഗം പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You may also like