Home Local‘മനസ്സോടൊത്തിരി മണ്ണ്’; പാണഞ്ചേരിയിൽ അഞ്ച് കുടുംബങ്ങൾക്ക് ഭൂമിയും ആധാരവും കൈമാറി

‘മനസ്സോടൊത്തിരി മണ്ണ്’; പാണഞ്ചേരിയിൽ അഞ്ച് കുടുംബങ്ങൾക്ക് ഭൂമിയും ആധാരവും കൈമാറി

by news_desk1
0 comments

പട്ടിക്കാട്: സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നത്തിന് കൈത്താങ്ങായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. ‘മനസ്സോടൊത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി അഞ്ച് ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ച് രജിസ്റ്റർ ചെയ്ത ആധാരം കൈമാറി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് ഗുണഭോക്താക്കൾക്ക് ആധാരം കൈമാറി.

ഇരുമ്പുപാലം ദേശത്തെ നെല്ലിതെക്കേതിൽ വീട്ടിൽ ഗിരിജ എം, വടക്കുംപാടം ദേശത്തെ അമ്പഴപ്പുള്ളി സരസു, ചീനിക്കടവ് ദേശത്തെ താഴത്ത് വീട്ടിൽ മനോജ്, കണ്ണാറ ദേശത്തെ പൊൻമാണി ചാക്കുണ്ണിയുടെ ഭാര്യ റോസി ചാക്കുണ്ണി എന്നിവർക്കാണ് നിലവിൽ സ്ഥലം അനുവദിച്ച് ആധാരം കൈമാറിയത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജോളി ജോർജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീന വർഗീസ്, മെമ്പർ ജോസ് ഹ്യൂബർട്ട്, സെക്രട്ടറി ഡോ. ബിന്ദു ടി.എൻ, അസിസ്റ്റന്റ് സെക്രട്ടറി പോളി സി.കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സ്വാലിഹ പി.എ എന്നിവർ പങ്കെടുത്തു.

You may also like