2
തൃശൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പൂങ്കുന്നത്ത് അപകടം. സിഗ്നൽ മറികടന്ന് അമിതവേഗത്തിൽ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഗുരുവായൂർ–ചൊവ്വന്നൂർ പടി റൂട്ടിലോടുന്ന പുതുകുളങ്ങര ബസും തൃശൂർ–ചാവക്കാട് റൂട്ടിലോടുന്ന വിഘ്നേശ്വര ബസുമാണ് പൂങ്കുന്നം സിഗ്നലിൽ കൂട്ടിയിടിച്ചത്. വിഘ്നേശ്വര ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പുതുകുളങ്ങര ബസാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം.
