Home Localനിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി; തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി; തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

by news_desk1
0 comments

തൃശൂർ: ചേലക്കര തോന്നൂർക്കരയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

തമിഴ്നാട്ടിൽനിന്ന് പെയിന്റുമായി എത്തിയ ലോറിയാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like