ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്ഥാനത്ത് ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യത തുടരുന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിലേക്കുള്ള അനാവശ്യ സഞ്ചാരങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

