തൃശൂര്‍: ജൂന അഖാഡയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തിരുന്നാവായ മഹാമാഘ മഹോത്സവത്തിനുള്ള തൃശ്ശിവപേരൂര്‍ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 10ന് ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ചേരുമെന്ന് ശ്രീ പംച് ദശനാം ജൂന അഖാഡ ദക്ഷിണാമ്‌നായം ട്രസ്റ്റിയും 2026 മഹാമാഘ മഹോത്സവ സംഘാടക സമിതി ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ. കേശവദാസ് അറിയിച്ചു.
ഇത്തവണ എല്ലാ ജില്ലകളിലും ജില്ലാതല സംഘാടക സമിതി രൂപീകരിക്കുന്നുണ്ട്. അതിന്റെ ആദ്യപടിയായാണ് തൃശ്ശിവപേരൂരിലെ യോഗം. ജില്ലയിലെ പ്രമുഖ ആത്മീയാചാര്യന്മാരും ക്ഷേത്ര ഭാരവാഹികളും ഹിന്ദുസംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ധര്‍മ്മ സംരക്ഷണത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനുമായി ‘മാഘസന്ദേശം’ ഓരോ ഗ്രാമത്തിലുമെത്തിക്കുകയെന്നതാണ് വിപുലമായ സംഘാടകസമിതി രൂപീകരണത്തിന്റെ ലക്ഷ്യമെന്നും കേശവദാസ് അറിയിച്ചു.
