3
ഗുരുവായൂർ: ട്രെയിൻ കാത്തിരിക്കുമ്പോൾ ഇനി വിശ്രമിക്കാനും കുളിക്കാനും സൗകര്യം. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ എസി വിശ്രമമുറി പ്രവർത്തനം തുടങ്ങി. ഒരു മണിക്കൂർ ഉപയോഗിക്കാൻ 30 രൂപ മാത്രമാണ് നിരക്ക്.
കുഷൻ സോഫകൾ, വാഷ്റൂം, വൈഫൈ, കോഫി ഷോപ്പ്, കുളിക്കാനും വസ്ത്രം മാറാനുമുള്ള സൗകര്യം, ഫീഡിങ് റൂം, ലഗേജ് വിഭാഗം, ടെലിവിഷൻ, ഫോൺ ചാർജിങ് പോയിന്റുകൾ തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ വിവിധ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആകെ 35 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
വിശ്രമമുറിയിൽ പ്രവേശിക്കാൻ ആധാർ കാർഡ്, ട്രെയിൻ ടിക്കറ്റ് നമ്പർ, ഫോൺ നമ്പർ എന്നിവയ്ക്കൊപ്പം നിശ്ചിത തുകയും നൽകണം.
