Home Keralaഅയ്യപ്പഭക്തരുമായി വാക്കേറ്റം; ബസ് ഏറെനേരം വഴിയിൽ പിടിച്ചിട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

അയ്യപ്പഭക്തരുമായി വാക്കേറ്റം; ബസ് ഏറെനേരം വഴിയിൽ പിടിച്ചിട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

by news_desk1
0 comments

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയിൽനിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ RPC 694 ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെതിരെയാണ് നടപടി. കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

വാക്കേറ്റത്തെത്തുടർന്ന് ബസ് ഏറെനേരം വഴിയിൽ പിടിച്ചിട്ടിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്ര ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

You may also like