Home Keralaആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകര, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ജേതാക്കൾ

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകര, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ജേതാക്കൾ

by news_desk1
0 comments

പത്തനംതിട്ട: ആചാരപ്പെരുമയിൽ നടന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. എ ബാച്ചിൽ മേലുകര തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയം നേടി.

മേലുകര 4.33.029 സമയത്തിൽ ഫിനിഷ് ചെയ്തു. എ ബാച്ച് ഫൈനലിൽ ട്രാക്ക് 1ൽ ഇടശേരിമല കിഴക്ക്, ട്രാക്ക് 2ൽ മല്ലപ്പുഴശേരി, ട്രാക്ക് 3ൽ കോയിപ്രം, ട്രാക്ക് 4ൽ മേലുകര എന്നിവയായിരുന്നു മത്സരിച്ചത്.

ബി ബാച്ച് ഫൈനലിൽ ട്രാക്ക് 1ൽ മംഗലം, ട്രാക്ക് 2ൽ തോട്ടപ്പുഴശേരി, ട്രാക്ക് 3ൽ വന്മഴി, ട്രാക്ക് 4ൽ കോറ്റാത്തൂർ കൈതക്കോടി എന്നിവയായിരുന്നു ലൈൻ അപ്പ്.

You may also like