8
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിക്കാണ് പരിശോധനയുടെ ചുമതല. ഒഡിഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ, 2022-ലാണ് മുല്ലപ്പെരിയാറിൽ പുതുതായി സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്.
