Home Business‘എട്ടാം ക്ലാസിന് മുമ്പ് എഐ വേണ്ട’; മനുഷ്യബന്ധങ്ങൾക്കാണ് മുൻഗണന, വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ന്യൂയോർക്ക്

‘എട്ടാം ക്ലാസിന് മുമ്പ് എഐ വേണ്ട’; മനുഷ്യബന്ധങ്ങൾക്കാണ് മുൻഗണന, വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ന്യൂയോർക്ക്

by news_desk1
0 comments

ന്യൂയോർക്ക്: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയായ ന്യൂയോർക്ക് സിറ്റി. ഹൈസ്‌കൂൾ തലത്തിന് മുൻപുള്ള വിദ്യാർത്ഥികൾക്കാണ് എഐ ഉപയോഗത്തിന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വിലക്കേർപ്പെടുത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കുന്നതിനും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുമാണ് ഈ നിർണായക തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

എട്ടാം ക്ലാസ് വരെയുള്ള ഏകദേശം ആറുലക്ഷത്തോളം വിദ്യാർത്ഥികളെയാണ് ഒരു വർഷത്തെ ഈ വിലക്ക് ബാധിക്കുക. 14 വയസിന് മുകളിലുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചില പ്രത്യേക പൈലറ്റ് പദ്ധതികളിൽ പങ്കെടുക്കാൻ അനുമതി നൽകുക. കൂടാതെ, ഇവർക്ക് വർഷത്തിൽ രണ്ടുതവണ എഐ സാക്ഷരതാ ക്ലാസുകളും നൽകും.

അതേസമയം, കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനെന്ന പേരിൽ ഉപയോഗിക്കുന്ന ‘കമ്പാനിയൻ ചാറ്റ്‌ബോട്ടുകൾ’ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കും പൂർണമായും നിരോധിച്ചിട്ടുണ്ട്.

കുട്ടികളുടെ വളർച്ചയ്ക്കും പഠനത്തിനും അധ്യാപകരുമായുള്ള നേരിട്ടുള്ള ഇടപെടലും മനുഷ്യബന്ധങ്ങളുമാണ് കൂടുതൽ ആവശ്യമായതെന്ന് മംദാനി പറഞ്ഞു. സഹപാഠികൾക്കൊപ്പം കഴിവുകൾ വികസിപ്പിക്കാനും അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കാനും ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനും കുട്ടികൾ ശീലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അധ്യാപകർക്ക് എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതിയുണ്ടാകും.

You may also like