Home Local89-ാം വയസ്സിലും അരങ്ങിൽ അത്ഭുതമായി കലാമണ്ഡലം ഗോപി ആശാൻ; ഗുരുവായൂരിൽ മനംകവർന്ന് ‘കുചേലവൃത്തം’ കഥകളി

89-ാം വയസ്സിലും അരങ്ങിൽ അത്ഭുതമായി കലാമണ്ഡലം ഗോപി ആശാൻ; ഗുരുവായൂരിൽ മനംകവർന്ന് ‘കുചേലവൃത്തം’ കഥകളി

by news_desk
0 comments

ഗുരുവായൂർ: എൺപത്തൊൻപതാം വയസ്സിലും അരങ്ങിലെത്തി ആസ്വാദകരെ വിസ്മയിപ്പിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാൻ. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപി ആശാൻ വേഷമിട്ടപ്പോൾ, ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് കഥകളി പ്രേമികളുടെയും ഭക്തജനങ്ങളുടെയും വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്.

ഇരിങ്ങാലക്കുട പാർവ്വതി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് അഷ്ടമിരോഹിണി നാളിൽ ഭഗവാന് മുന്നിൽ കഥകളി സദ്യയൊരുക്കിയത്. കുചേലവൃത്തം കഥകളിയിൽ കലാമണ്ഡലം ഗോപിയുടെ കുചേലന് പുറമെ, കലാമണ്ഡലം കൃഷ്ണകുമാർ ശ്രീകൃഷ്ണനായും ചമ്പക്കുളം വിജയകുമാർ രുക്മിണിയായും പൊന്നടയാള വേഷങ്ങളിൽ തിളങ്ങി.

ബാബു നമ്പൂതിരിയും വിനോദും ചേർന്ന് ആലപിച്ച പദങ്ങൾ അരങ്ങിന് ഭക്തിനിർഭരമായ അന്തരീക്ഷമേകി. ചെണ്ടയിൽ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തിൽ ബിജു ആറ്റുപുറവും ഇടക്കയിൽ തൃശ്ശൂർ കൃഷ്ണകുമാറും അണിനിരന്നതോടെ ആസ്വാദകർക്ക് മറക്കാനാവാത്ത ദൃശ്യ-ശ്രവ്യ അനുഭവമായി കളി മാറി.

You may also like